എന്തുകൊണ്ട് നിങ്ങൾ വണ്ണം വെക്കുന്നില്ല?

ശരീരം മെലിഞ്ഞവർ എങ്ങനെയും വണ്ണം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ്. അതിന് കഴിക്കാത്തതായി ഒന്നും കാണില്ല. എന്നിട്ടും വണ്ണം മാത്രം വയ്ക്കുന്നില്ല.
.
ആദ്യം വണ്ണം വയ്ക്കാത്തതിന് കാരണം എന്താണെന്ന് മനസിലാക്കുകയാണ് ചെയ്യേണ്ടത്. നിങ്ങൾക്ക് ശരീര വണ്ണം നേടിയെടുക്കാൻ ഈ അറിവുകൾ സഹായകരമാകും.
ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണെങ്കിലും ആരോഗ്യത്തിന് കോട്ടം തട്ടാതെ ഇത് സാധ്യമാക്കുക എന്നത് അത്ര എളുപ്പമാവില്ല.
.
നമ്മുടെ ശരീരത്തിന് ആവശ്യമായ അളവില്‍ കലോറിയും പോഷകങ്ങളും ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് കൂടിയാല്‍ അമിതവണ്ണവും കുറഞ്ഞാല്‍ വണ്ണക്കുറവും അനുഭവപ്പെടും. ഇക്കാരണത്താല്‍ തന്നെയാണ് ആളുകള്‍ ഭക്ഷണ നിയന്ത്രണത്തിന് ഇക്കാര്യത്തില്‍ പ്രധാന സ്ഥാനം നല്കുന്നത്.
.
ജീവിത ശൈലിയിലുള്ള ആരോഗ്യകരമായ ബാലന്‍സിങ്ങും ഭക്ഷണനിയന്ത്രണവും ആരോഗ്യം കുറയ്ക്കാതെയും അമിതവണ്ണം സംഭവിക്കാതെയും തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
.

ശരീരം മെലിയാനുള്ള കാരണങ്ങൾ ഇതാണ്.

ശരീരം മെലിയുന്നതിന്റെയും ഭാരം കുറയുന്നതിന്റെയും അടിസ്ഥാന കാരണങ്ങൾ എന്താണ് എന്ന് അറിയുക ആവശ്യമാണ്. എന്തു കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ലെങ്കിൽ മറ്റു പല അസുഖങ്ങളുമാവാം ശരീരം മെലിയാൻ കാരണം. അതുമല്ലെങ്കിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ, തെറ്റായ ഭക്ഷണരീതി എന്നിവയാകാം. 
പലരും ആവശ്യത്തിനു വേണ്ട ഊർജം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാറില്ല.
ഊർജം മാത്രമല്ല, മാംസ്യവും വിറ്റാമിനുകളും ധാതുക്കളുമൊക്കെ നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്. 
രാവിലെ തിരക്ക് പിടിച്ച് സ്കൂളിലും കോളേജിലും ഓഫീസുകളിലേക്കുമോടുമ്പോൾ ബ്രേക്ക്ഫാസ്റ്റ് പാടെ ഒഴിവാക്കാറില്ലേ? എന്നിട്ട് ഉച്ചയ്ക്ക് ഒരു ബർഗറിലോ പിസയിലോ വിശപ്പടയ്ക്കും. ഇതെല്ലാം ഒന്നുകിൽ ശരീര ഭാരം കുറയ്ക്കും, അല്ലെങ്കിൽ പൊണ്ണത്തടി കൂട്ടുന്നു.
വണ്ണം കൂട്ടണമെന്ന് ഒരു സുപ്രഭാതത്തിൽ തീരുമാനിച്ച് വയറു നിറയെ ഭക്ഷണം കഴിക്കുന്നതിൽ കാര്യമില്ല. പകരം ശരീരത്തിന് ആവശ്യമായ അന്നജം, പ്രോട്ടീൻ, കൊഴുപ്പ്... തുടങ്ങിയവ അടങ്ങുന്ന ആഹാരം കൃത്യമായി ഡയറ്റിങ്ങിൽ ഉൾപ്പെടുത്താം.
.

ഊർജ്ജത്തിന്റെ പ്രാധാന്യം:

ശരിയായ രീതിയിൽ ഊർജം ലഭിക്കാതെ വരുമ്പോഴാണ് ക്ഷീണം തോന്നുന്നതും അത് ശരീര വളർച്ചയെ ബാധിക്കുന്നതും. ഏറ്റവും വലിയ ഊർജസ്രോതസ്സുകളാണ് അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവ. ഏത്തപ്പഴം പോലുള്ള ഊർജം കൂടിയ പഴങ്ങൾ വണ്ണം വെക്കാൻ നല്ലതാണ്.
.

പ്രോട്ടീന്റെ പ്രാധാന്യം:

 നമ്മുടെ ശരാശരി തൂക്കത്തിന്റെ 16 ശതമാനം പ്രോട്ടീനിൽ നിന്നാണ്. അപ്പോൾ പ്രോട്ടീന്റെ അളവ് കുറഞ്ഞാൽ പല രോഗങ്ങളും പിടികൂടാനിടയുണ്ട്. തീർച്ചയായും ശരീരഭാരം കുറയും.
.

അന്നജത്തിന്റെ ആവശ്യകത :

വണ്ണം കുറയ്ക്കുന്നവർ ചോറ് ഒഴിവാക്കുമ്പോൾ വണ്ണം വെയ്ക്കാനാഗ്രഹിക്കുന്നവർക്ക് ചോറ് ധൈര്യമായി കഴിക്കാം. തലച്ചോറിന്റെ പ്രവർത്തനത്തിന് ഊർജം കിട്ടുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്. അന്നജം കൂടുതലുള്ള ഭക്ഷണം ശരീരഭാരം കൂട്ടും. അരി, ബാർലി, ഓട്സ് പോലുള്ള ധാന്യങ്ങളിലും അന്നജം ധാരാളമുണ്ട്. ഇവയിൽ വിറ്റാമിൻ സി യും അടങ്ങിയിരിക്കുന്നു.
.

കൊഴുപ്പിന്റെ പ്രധാന്യം:

നമ്മുടെ ശരീരത്തിലെ ഊർജത്തിൽ 30 ശതമാനം കൊഴുപ്പിൽ നിന്നാണ്. ചൂരമീൻ, നട്ട്സ്, വെജിറ്റബിൾ ഓയിൽ, വെളിച്ചെണ്ണ എന്നിവയൊക്കെ ഉൾപ്പെടുത്തി നന്നായി ഭക്ഷണം കഴിക്കേണ്ടതാണ്.
.

വിറ്റാമിനും ധാതുക്കളും: 

വിറ്റാമിനുകളുടെ അളവ് ശരീരത്തിൽ കുറയുമ്പോഴും അസുഖങ്ങൾ വരാം. കണ്ണിന്റെ കാഴ്ചയ്ക്കും ചർമത്തിനും മുടിക്കും എല്ലുകളുടെയുമൊക്കെ ആരോഗ്യത്തിന് വിറ്റാമിനുകൾ ആവശ്യമാണ്. വിറ്റാമിനുകൾ പോലെത്തന്നെ പ്രധാനപ്പെട്ട ഒന്നാണ് ധാതുക്കൾ. ഓട്സ്, തവിട്ട് അരി, നിലക്കടല, ഉണക്കമുന്തിരി...ഇവയും ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്താം. ദിവസം മൂന്നുനേരം വലിയ അളവിൽ കഴിക്കുന്നതിലും നല്ലത് ചെറിയ അളവിൽ നാല്-അഞ്ച് നേരമായി കഴിക്കുന്നതാണ്. ഓരോ ഭക്ഷണ നേരത്തിനിടയിലും രണ്ടര മുതൽ മൂന്നു മണിക്കൂർ ഇടവേളയേ പാടുള്ളൂ. ഒരിക്കലും അഞ്ചു മണിക്കൂറിൽ കൂടുതൽ ഇടവേള വരരുത്.
.

ശരീരഭാരം നേടാന്‍ സഹായിക്കുന്ന മറ്റ് ആരോഗ്യകരമായ 7 അറിവുകളെ ഇവിടെ അടുത്തറിയാം.

വെള്ളം അമിതമായി കുടിക്കുന്നത് കുറയ്ക്കുക

ആരോഗ്യത്തിന് നിശ്ചിത അളവ് ജലം അനിവാര്യമാണെങ്കിലും അമിതമാകരുത്. കലോറി അടങ്ങാത്ത വെള്ളം അമിതമായി കുടിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കില്ല. അത് താല്കാലികമായി മാത്രം ഭാരം കൂട്ടുകയും മൂത്രമൊഴിക്കുന്നതോടെ നഷ്ടമാവുകയും ചെയ്യും.
.

വ്യായാമത്തിന് ശേഷം ഭക്ഷണം കഴിക്കുക

ഉയര്‍ന്ന തോതില്‍ നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കുമ്പോള്‍ രക്തപ്രവാഹം വേഗത്തിലായിരിക്കുകയും മെറ്റബോളിസം അതിന്‍റെ ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യും. വ്യായാമശേഷം ഉയര്‍ന്ന അളവില്‍ ഭക്ഷണം കഴിക്കുന്നത് പോഷകങ്ങള്‍ ഉള്ളിലെത്തുന്നത് വര്‍ദ്ധിപ്പിക്കുകയും കലോറികള്‍ കൂടുതലായി സ്വീകരിക്കപ്പെടുകയും ചെയ്യും. ഈ സമയത്ത് കലോറി വേഗത്തില്‍ ഉപയോഗിക്കപ്പെടും.
.

ആഹാരം ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക.

ഭക്ഷണങ്ങള്‍ ശരിക്ക് ചവച്ചരച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സാധ്യമായ എല്ലാ കലോറികളും ലഭ്യമാകുന്നത് ഉറപ്പ് വരുത്തുകയും ചെയ്യും. ഇത് വഴി ഭക്ഷണം ദഹനവ്യവസ്ഥയില്‍ പാഴായി പോകുന്നത് തടയപ്പെടും. 
.

തൈര് കഴിച്ചാലുള്ള ഗുണം.

കലോറിയുടെ അളവ് കൂടിയതാണ് എന്നത് മാത്രമല്ല പ്രിബയോട്ടിക് ബാക്ടീരീയികളും തൈരിലടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും പോഷകങ്ങള്‍ ശരീരത്തിലെത്തുന്നത് വര്‍ദ്ധിപ്പിക്കുക വഴി ആരോഗ്യകരമായാണ് ശരീരഭാരം വര്‍ദ്ധിക്കുന്നു എന്ന് ഉറപ്പ് വുത്താനും സഹായിക്കും. 
.

ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക.

ട്രാന്‍സ് ഫാറ്റുകള്‍, ഉപ്പ്, കലോറി തുടങ്ങിയവ നിറഞ്ഞ ജങ്ക് ഫുഡുകള്‍ ശരീരഭാരം വേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരത്തിലുള്ള കലോറിയും പോഷകങ്ങളും ആരോഗ്യകരമായി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതല്ല. ഇത് വഴി തടിയുള്ള ആളുകള്‍ നേരിടുന്ന അതേ ആരോഗ്യപ്രശ്നങ്ങള്‍, അതായത് ഗുരുതരമായ രോഗങ്ങള്‍, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ നേരിടേണ്ടി വരും.
.

കലോറിയുടെ അളവ് കണക്കാക്കുക.

ഓരോ വ്യക്തിയും വ്യത്യസ്ഥരാണ്. അതിനാല്‍ നിങ്ങള്‍ക്ക് എത്ര കലോറി വേണം എന്ന് ഊഹിക്കുന്നത് ശരിയാകണമെന്നില്ല. ഇന്‍റര്‍നെറ്റില്‍ ധാരാളം ബിഎംഎ അളക്കല്‍ ടൂളുകളും, കലോറി കഴിക്കേണ്ടതിന്‍റെ അല്‍ഗോരിതങ്ങളും ലഭ്യമാണ്. ഇവ ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് എത്രത്തോളം കലോറി ആവശ്യമുണ്ട് എന്ന് കണ്ടെത്താനാവും. ഇക്കാര്യങ്ങള്‍ അറിയുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും. 
.

പ്രോട്ടീന്‍റെ അളവ് വര്‍ദ്ധിപ്പിക്കുക.

ചര്‍മ്മം, കോശങ്ങള്‍, അവയവങ്ങള്‍, പേശികള്‍, എന്നിവയ്ക്കെല്ലാം പ്രോട്ടീന്‍ ആവശ്യമാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ പ്രോട്ടീന്‍ സ്വീകരണത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ശരിക്കും പ്രോട്ടീനിലാണ് നമ്മള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രോട്ടീനില്ലെങ്കില്‍(മാംസം കഴിക്കുകയാണ് പ്രോട്ടീന്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള മാര്‍ഗ്ഗം), ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത് വളരെ പ്രയാസകരമാകും.
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ നിങ്ങൾ ആഗ്രഹിക്കുന്ന ശരീര വണ്ണം നേടിയെടുക്കാൻ നിങ്ങൾക്കും സാധിക്കും.
മികച്ച ശരീരവണ്ണം നേടിയെടുക്കാൻ ഏറ്റവും മികച്ച ദഹനവും വിശപ്പും ആണ് അത്യാവശ്യം എന്ന് നിങ്ങൾ മനസിലാക്കിയിരിക്കുന്നു. നമ്മുടെ ചില ജീവിത രീതിയിൽ ഉണ്ടായ മാറ്റവും ഭക്ഷണശീലത്തിലുണ്ടായ മാറ്റങ്ങളും തൊഴിലുകളും എല്ലാം നമ്മുടെ വിശപ്പിനെയും ദഹനപ്രക്രിയകളെയും കുറച്ചു. 
നല്ല വിശപ്പില്ലായെങ്കിൽ എങ്ങനെ ആരോഗ്യകരമായ ഭക്ഷണങ്ങൾ കൃത്യമായ അളവിൽ കഴിക്കാനാകും ?
നല്ല ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ട് നല്ല ദഹനം നടന്നില്ലായെങ്കിൽ എങ്ങനെ ആ പോക്ഷകങ്ങൾ ശരീരത്തിന് ഉപകരിക്കും ?
.
ഈ രണ്ട് പ്രശ്നങ്ങളുമാണ് ആരോഗ്യകരമായ വണ്ണം നേടിയെടുക്കാൻ നിങ്ങൾക്ക് തടസ്സമായി നിലകൊള്ളുന്ന വസ്തുതകൾ. 90 % വ്യക്തികളിലും വർണ്ണം വയ്ക്കാത്തതിന് കാരണം ഈ വിശപ്പും ദഹനസംബന്ധമായ പ്രശ്നങ്ങളുമാണ്. ഈ പ്രശ്നത്തെ പരിഹാരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ആയുർദാൻ ആയുർവേദ ഹോസ്പിറ്റലിലെ ആൽഫാ ആയുർവേദ ഉത്പന്നങ്ങളായ സ്റ്റാമിജെൻ മാൾട്ടും ( പുരുഷന്മാർക്ക് ) സഖി ടോണും ( സ്ത്രീകൾക്ക് ).

Buy Staamigen Malt

staamigen 

Buy Sakhi Tone

sakhitone
.
യാതൊരുവിധ കെമിക്കൽസും ഉപയോഗിക്കാതെ 100% നാച്ചുറൽ ആയി ലഭിക്കുന്ന ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ ഈ ഉത്പന്നങ്ങൾക്ക് പാർശ്വഫലങ്ങളില്ല.
.
GMP, ആയുഷ് അംഗീകാരങ്ങൾ
ലഭിച്ച ഉത്പന്നമാണിത്. ഇത്രയും വിശ്വാസത്തോടെ വാങ്ങി ഉപയോഗിക്കാവുന്ന മറ്റൊരു ആയുർവേദ ഉത്പന്നം വേറെയില്ല. നിങ്ങളും ഉപയോഗിച്ചുനോക്കു മാറ്റം സ്വയം തിരിച്ചറിയു.
Dr. Pranesh P BAMS
Chief Physician
Ayurdan Ayurveda Hospital Pandalam
.
For more details, please WhatsApp or call us at 9447225084

Leave a comment

All comments are moderated before being published